എറണാകുളം : ജില്ലയിൽ ചൊവ്വാഴ്ച വരെ (8/06/2021) 243668 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസും സ്വീകരിച്ചു. 897466 ആളുകൾ ആദ്യ ഡോസ് വാക്സിനും സ്വീകരിച്ചു. ആകെ 1141134 ആളുകൾ വാക്സിൻ സ്വീകരിച്ചു.

ആരോഗ്യ പ്രവർത്തകരിൽ 58802 ആളുകൾ രണ്ട് ഡോസ് വാക്സിനും 75714 പേർ ആദ്യ ഡോസ് വാക്സിനും എടുത്തു. കോവിഡ് മുന്നണി പ്രവർത്തകരിൽ 30478 ആളുകൾ രണ്ട് ഡോസ് വാക്സിനും 51844 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. 18 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ 542 പേർ രണ്ട് ഡോസ് വാക്സിനും 74690 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു.
45 നും 59 നും ഇടയിൽ പ്രായമുള്ളവരിൽ 42975 ആളുകൾ രണ്ട് ഡോസും 289143 ആളുകൾ ആദ്യ ഡോസും എടുത്തു.

60 ന് മുകളിൽ പ്രായമുള്ളവരിൽ 110 871 ആളുകൾ രണ്ട് ഡോസും 403075 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. ജില്ലയിൽ ഇതുവരെ 827888 ആളുകൾക്ക് കോവി ഷീൽഡിൻ്റെ ആദ്യ ഡോസും 202634 ആളുകൾക്ക് രണ്ട് ഡോസും നൽകി. കോ വാക്സിൻ 69578 ആളുകൾ ആദ്യ ഡോസും 41034 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു.