ഏറനാട് താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലുള്ള 1,36,124 റേഷന്‍ കാര്‍ഡുകളിലെ 99.9 ശതമാനം അംഗങ്ങളുടെയും ആധാര്‍ കാര്‍ഡ് നമ്പറുകള്‍ ബന്ധപ്പെട്ട റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ് നമ്പറുകള്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചതില്‍ നിലവില്‍ ഏറനാട് താലൂക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണുള്ളത്. സപ്ലൈ ഓഫീസിലെ ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഇനി 795 റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ആധാര്‍ നമ്പര്‍ കൂടി ചേര്‍ക്കാന്‍ ബാക്കിയുണ്ട്. ഇവര്‍ സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡില്‍ ചേര്‍ക്കണം. ആധാര്‍ നമ്പര്‍ ചേര്‍ക്കാന്‍ stoernad@gmail.com ലൂടെ അപേക്ഷിക്കാം.
