വായനാദിനത്തോടനുബന്ധിച്ച് കൊറോണക്കാലവും വായനയും എന്ന വിഷയത്തിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രശസ്ത സാഹിത്യകാരൻമാരെയും ഉൾപ്പെടുത്തി എക്‌സൈസ് വകുപ്പ് വെബിനാർ സംഘടിപ്പിച്ചു. എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ വായനാദിന സന്ദേശം നൽകി. സാഹിത്യകാരൻമാരായ ഡോ.ജോർജ്ജ് ഓണക്കൂർ, ബാബു മണ്ടൂർ, എക്‌സൈസ് കമ്മീഷണർ എസ്. ആനന്ദകൃഷ്ണൻ എന്നിവരോടൊപ്പം സ്‌കൂൾ കോളേജ് വിദ്യാർത്ഥികളും അധ്യാപകരും വെബിനാറിൽ പങ്കെടുത്തു.

വിമുക്തി മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. രാജീവ്, എക്‌സൈസ് വിജിലൻസ് ഓഫീസർ കെ. മുഹമ്മദ് ഷാഫി, ജോയിന്റ് എക്‌സൈസ് കമ്മീഷണർ രഞ്ജിത്ത് എ.എസ്, മറ്റു എക്‌സൈസ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.