തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ മത്സരിച്ച സ്ഥാനാര്‍ഥികളില്‍ ചെലവു കണക്കുകള്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ജൂണ്‍ 30നു മുന്‍പ് കളക്ടറേറ്റിലെ ഫിനാന്‍സ് ഓഫിസര്‍ക്കു നല്‍കണമെന്നു ജില്ലാ ഇലക്ഷന്‍ ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.