തിരുവനന്തപുരം: അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശംവച്ചിരിക്കുന്നവര്‍ ഈ മാസം 30നു മുന്‍പു കാര്‍ഡ് സറണ്ടര്‍ ചെയ്യണമെന്നു ജില്ലാ സപ്ലൈ ഓഫിസര്‍.  റേഷന്‍ കടകള്‍ മുഖേനയോ ഇ-മെയിലായോ പിഴ കൂടാതെ സറണ്ടര്‍ ചെയ്യാം.
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സഹകരണ മേഖലയിലെ ജീവനക്കാര്‍, ക്ലാസ് ഫോര്‍ തസ്തികയില്‍നിന്നു വിരമിച്ച് 5000 രൂപയില്‍ താഴെ പെന്‍ഷന്‍ വാങ്ങുന്നവരും 10000 രൂപ വരെയുള്ള സ്വാതന്ത്ര്യ സമര പെന്‍ഷന്‍ വാങ്ങുന്നവരും ഒഴികെയുള്ള സര്‍വീസ് പെന്‍ഷന്‍കാര്‍, ടാക്സി ഒഴികെ സ്വന്തമായി നാലുചക്ര വാഹനമുള്ളവര്‍, ആദായ നികുതി ഒടുക്കുന്നവര്‍, പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍, സ്വന്തമായി ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി ഉള്ളവര്‍, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍ എന്നിവരാണ് പ്രധാനമായി ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നതെന്നു സപ്ലൈ ഓഫിസര്‍ അറിയിച്ചു.
അതതു റേഷന്‍ കടകള്‍ക്കു പുറമെ താലൂക്ക് സപ്ലൈ ഓഫിസ് നെയ്യാറ്റിന്‍കര (tsonta12@gmail.com), താലൂക്ക് സപ്ലൈ ഓഫിസ് കാട്ടാക്കട (tsoktda2015@gmail.com), താലൂക്ക് സപ്ലൈ ഓഫിസ് നെടുമങ്ങാട് (tsonedumangad@gmail.com), സിറ്റി റേഷനിങ് ഓഫിസ് സൗത്ത്(crosouthvanchiyoor@gmail.com) സിറ്റി റേഷനിങ് ഓഫിസ് നോര്‍ത്ത് (crontvpm@gmail.com), താലൂക്ക് സപ്ലൈ ഓഫിസ് തിരുവനന്തപുരം (tsotvpm@gmail.com), താലൂക്ക് സപ്ലൈ ഓഫിസ് വര്‍ക്കല(tsovarkala@gmail.com), താലൂക്ക് സപ്ലൈ ഓഫിസ് ചിറയിന്‍കീഴ്(tsoattingal@gmai.com) എന്നിവ വഴിയും കാര്‍ഡ് സറണ്ടര്‍ ചെയ്യാം.