കാഞ്ഞങ്ങാട് നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭാ പരിധിയിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ നൽകി. നഗരസഭാ ചെയർപേഴ്സൺ കെ. വി. സുജാത വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല അധ്യക്ഷനായി. നഗരസഭ സ്ഥിരം സമിതി ചെയർമാന്മാരായ പി അഹമ്മദലി, കെ.വി മായാകുമാരി, കൗൺസിലർ വി.വി രമേശൻ, അബ്ദുൾ റഹിമാൻ, സി.കെ അഷറഫ്, റസിയ കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ പി. മിനി, പട്ടികജാതി വകുപ്പ് ജീവനക്കാർ, പ്രമോട്ടർമാർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. പദ്ധതിയിൽ ആറ് ലക്ഷം രൂപ വകയിരുത്തി 20 പട്ടികജാതി വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പ് നൽകിയിതയത്.