രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രാദേശിക വികസനനിധിയിൽനിന്ന് 50,000 രൂപ വിനിയോഗിച്ച് രാജപുരം സെൻറ് പയസ് ടെൻത് കോളജിൽ എൽസിഡി പ്രൊജക്ടർ വാങ്ങുന്നതിന് ജില്ലാ കളക്ടർ ഭരണാനുമതി നൽകി. പിഡബ്ല്യുഡി സബ് ഡിവിഷൻ കണ്ണൂർ അസി. എക്‌സിക്യുട്ടീവ് എൻജിനീയറാണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ.