ഇടുക്കി: സി.എഫ്.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ജൂണ്‍ 19 മുതല്‍ 21വരെ സൗജന്യപരിശീലനം കോന്നിയിലുള്ള സി.എഫ്.ആര്‍.ഡി ആസ്ഥാനത്ത് നല്‍കുന്നു. അപേക്ഷകര്‍ സയന്‍സില്‍ ബിരുദമുള്ളവരും ഭക്ഷ്യസംസ്‌കരണ ഫാക്ടറികള്‍, കുടുംബശ്രീ കിച്ചണ്‍, അംഗനവാടി കിച്ചണ്‍, പരിശീലനകേന്ദ്രങ്ങള്‍ മുതലായവയില്‍ പ്രവര്‍ത്തിക്കുന്നവരും ആയിരിക്കണം. പരിശീലന കാലയളവില്‍ ഭക്ഷണത്തിനും താമസസൗകര്യത്തിനും സി.എഫ്.ആര്‍.ഡി നിശ്ചയിക്കുന്ന നിരക്കില്‍ ബത്ത നല്‍കും. താല്‍പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 7025309798 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.  ഇമെയില്‍ fptccfrd@gmail.com.