സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കേരള യൂണിവേഴ്‌സിറ്റിയുമയി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ ( 04734 224076) , ധനുവച്ചപുരം ( 0471 2234374), കുണ്ടറ ( 0474 2580866), മാവേലിക്കര ( 0479 2304494), കാര്‍ത്തികപ്പള്ളി ( 0479 2485370), കലഞ്ഞൂര്‍ ( 04734 272320)     പെരിശ്ശേരി ( 0479 2456499) എന്നീ  അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍  പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റില്‍ (www.ihrd.ac.in) ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും രജിസ്‌ട്രേഷന്‍ ഫീസായിപൂരിപ്പിച്ച അപേക്ഷയും രജിസ്‌ട്രേഷന്‍ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന   300 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം  (എസ്.സി/ എസ്.റ്റിക്ക് 100 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ അതത് കോളേജുകളില്‍ നിന്നും ലഭിക്കും.