ഇടുക്കി:    പ്രതികൂല കാലാവസ്ഥ തുടരുന്ന  സാഹചര്യത്തില്‍ ജില്ലയിലെ ഹയര്‍സെക്കണ്ടറി വരെയുള്ള  സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. ഇന്നത്തെ (ചൊവ്വാഴ്ച) അവധിക്ക് പകരം ഈ മാസം 23ന് (ശനിയാഴ്ച) സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.