സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായുളള സമ്പൂര്‍ണ ഭവനനിര്‍മാണ പദ്ധതി ലൈഫ് മിഷന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആരംഭിച്ചു. 21840 ഗുണഭോക്താക്കളാണ രണ്ടാം ഘട്ടത്തില്‍ ലൈഫ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളതെന്ന് ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം. ഗിരീഷ് അറിയിച്ചു. ആദ്യഘട്ടത്തില്‍ 5610 വീടുകള്‍ പൂര്‍ത്തിയാക്കി. ഭൂമിയുണ്ടായിട്ടും താമസയോഗ്യമല്ലാതിരുന്ന വീടുകള്‍ താമസ യോഗ്യമാക്കി തീര്‍ക്കുകയും ഭൂമിയും ഭവനവുമില്ലാത്തവര്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കുകയുമാണ് ആദ്യഘട്ടത്തില്‍ ചെയ്തത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ച ഭൂമിയുള്ള ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ ധനസഹായം നല്‍കി ഭവനനിര്‍മാണം പൂര്‍ത്തീകരിക്കലാണ് മിഷന്റെ രണ്ടാംഘട്ടം ലക്ഷ്യമിടുന്നത്. ഭൂമിയുള്ള ഭവനരഹിതരുടെ എണ്ണത്തില്‍ പാലക്കാട് ജില്ല സംസ്ഥാനത്ത് രണ്ടാമതാണ്.
വെള്ളിനേഴി ഗ്രാമപഞ്ചായത്ത് മെയ് മാസത്തില്‍ 23 ഗുണഭോക്താക്കള്‍ക്ക് ഒന്നാംഗഡു വിതരണം ചെയ്ത് ഭവന നിര്‍മാണം ആരംഭിച്ചു. മറ്റു ഗ്രാമപഞ്ചായത്തുകള്‍ ഗുണഭോക്തൃസംഗമങ്ങള്‍ പൂര്‍ത്തീകരിച്ചു. ഗുണഭോക്താക്കള്‍ക്ക് ബില്‍ഡിങ് പെര്‍മിറ്റ് നല്‍കലും കരാര്‍ നടപടികളും പുരോഗമിച്ചു വരികയാണ്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍, പട്ടികവര്‍ഗ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവര്‍ ലൈഫ് പദ്ധതിക്ക് ധനസഹായം നല്‍കുന്നുണ്ട്. വകുപ്പുകളുമായി കരാറില്‍ ഏര്‍പ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് ധനസഹായവും മേല്‍നോട്ടവും അതത് വകുപ്പ് നിര്‍വഹിച്ചു നല്‍കും.
നിര്‍വഹണ ഉദ്യോഗസ്ഥനും കുടുംബത്തിലെ വനിതയും തമ്മിലാണ് കരാര്‍ ഒപ്പിടുന്നത്. കരാര്‍ ഏര്‍പ്പെടുന്ന മുറയ്ക്ക് ഗുണഭോക്താക്കള്‍ക്ക് ഒന്നാംഗഡു വിതരണം ചെയ്യും. ഭവന നിര്‍മാണം പുരോഗമിക്കുന്ന അടിസ്ഥാനത്തില്‍ തുക നാല് ഗഡുക്കളായി വിതരണം ചെയ്യുകയും ഗുണഭോക്താവ് ആറ് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്യും. ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ കൈപ്പുസ്തകം ലഭിക്കും. നാലു ലക്ഷമാണ് ഒരു ഭവനത്തിന് അനുവദിക്കുന്ന പരമാവധി തുക. നിലവില്‍ ഭൂ-ഭവനരഹിത പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ സ്വന്തമായി ഭൂമി ലഭ്യമാക്കുന്ന മുറയ്ക്ക് അവരെയും ഭൂമിയുള്ള ഭവനരഹിതരുടെ പട്ടികയിലേക്ക് മാറ്റി ധനസഹായം അനുവദിക്കും.
ഗുണഭോക്താക്കള്‍ക്ക് ഭവനനിര്‍മാണത്തിന് ധനസഹായം നല്‍കുന്നതോടൊപ്പം മറ്റു പദ്ധതികളുടെ ആനുകൂല്യവും ഉറപ്പാക്കും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ 90 അവിദഗ്ധ തൊഴില്‍ദിനങ്ങള്‍ ഗുണഭോക്താവിന് ലഭിക്കും.
കെ.എസ്.ഇ.ബി.യുമായി സഹകരിച്ച് സൗജന്യ വൈദ്യുതീകരണം, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയില്‍ ഉള്‍പ്പെടുത്തി സൗജന്യ പാചകവാതക കണക്ഷന്‍ എന്നിവ ഉറപ്പാക്കും. കഴിഞ്ഞ വര്‍ഷം 8402 വീടുകള്‍ക്കാണ് അപേക്ഷ ലഭിച്ചത്. ഇതില്‍ പൂര്‍ത്തീകരിക്കാത്ത 2792 വീടുകളുടെ നിര്‍മാണവും ഇതോടൊപ്പം നടക്കു
