തിരുവനന്തപുരം: തോട്ടപ്പള്ളി സ്പിൽവേയുടെ തകരാറിലായ ഏഴാം നമ്പർ ഷട്ടർ അടിയന്തരമായി തകരാർ പരിഹരിക്കാനും മണൽചാക്ക് അടുക്കി ബലപ്പെടുത്താനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി. ഇതിനായി നടപടികൾ സ്വീകരിക്കുന്നതിന് ഇറിഗേഷൻ ചീഫ് എൻജിനീയറെ ആലപ്പുഴയിലേക്ക് അയച്ചിട്ടുണ്ട്.

തകരാറ് സംബന്ധിച്ച് അന്വേഷണം നടത്തി അനന്തര നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർക്കും മന്ത്രി നിർദ്ദേശം നൽകി. ഷട്ടറുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി വരുന്നു. ഇതിനായി 2.75 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ജോലി ആരംഭിക്കും.