കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 49 കേസുകളിൽ പിഴ ചുമത്തി.
കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ്, പേരയം, അഞ്ചാലുംമൂട് പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റ്മാരുടെ നേതൃത്വത്തിൽ പരിശോധന നടന്നു. 18 കേസുകളിൽ താക്കീത് നൽകി.
കരുനാഗപ്പള്ളി താലൂക്കിൽ കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, കെ എസ് പുരം, നീണ്ടകര, ഓച്ചിറ, പന്മന, തഴവ, തെക്കുംഭാഗം, തേവലക്കര, തൊടിയൂർ എന്നിവിടങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റ്മാരുടെ നേതൃത്വത്തിൽ പരിശോധന നടന്നു. 26 കേസുകളിൽ പിഴയീടാക്കി. 85 കേസുകളിൽ താക്കീത് നൽകി.
കൊട്ടാരക്കര താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 21 കേസുകൾക്ക് പിഴയീടാക്കി. 81 കേസുകൾക്ക് താക്കീത് നൽകി. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പുനലൂർ താലൂക്കിൽ ഇടമൺ, തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 23 കേസുകളിൽ താക്കീത് നൽകി. തഹസിൽദാർ കെ എസ് നസിയയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കുന്നത്തൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ട് കേസുകൾക്ക് പിഴയീടാക്കി. 30 കേസുകൾക്ക് താക്കീത് നൽകി. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പത്തനാപുരം താലൂക്കിലെ പിറവന്തൂർ പുന്നല പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ ഏഴ് കേസുകൾക്ക് താക്കീത് നൽകി. ഡെപ്യൂട്ടി തഹസിൽദാർ ഷിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.