കൊല്ലം:സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്സിന്റെ കാലാവധി ആറു മാസമാണ്. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും 200 രൂപ നിരക്കില്‍ തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപമുള്ള എസ്.ആര്.സി ഓഫീസില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30. കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങള്‍www.src.kerala.gov.in, www.srccc.in എന്നീ വെബ്സൈറ്റുകളിലും ഐ.പി.എസ്.എസ് കൗണ്‍സിലിംഗ് ആന്റ് സൈക്കോ തെറാപ്റ്റിക് സെന്റര്‍, കാവനാട്, കൊല്ലം എന്ന വിലാസത്തിലും ലഭിക്കും. ഫോണ്‍: 0474-2799614, 9496851338.
