കൊല്ലം: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ അരിപ്പ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2018-19 അധ്യയന വര്‍ഷം കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം.
ബന്ധപ്പെട്ട വിഷയത്തില്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്/എസ്.എസ്.എല്‍.സി യും ബന്ധപ്പെട്ട വിഷയത്തില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ആണ് കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയുടെ യോഗ്യത.
ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ലൈബ്രറിയന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ അപേക്ഷിച്ചാല്‍ മതിയാകും. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ 18 നകം പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നല്‍കണം. പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന പ്രായപരിധി ബാധകമാണ്. കരാര്‍ കാലവധിക്കുള്ളില്‍ സ്ഥിരം നിയമനം നടക്കുന്നപക്ഷം കരാര്‍ കാലാവധി അവസാനിക്കുന്നതാണ്. വിശദ വിവരങ്ങള്‍ 0475-2222353 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.