ജില്ലാ മെഡിക്കല്‍ ഓഫീസിലെ മാസ് മീഡിയ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വല്ലന ഗുരുമന്ദിരത്തില്‍ മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണ ക്ലാസും നടത്തി. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്. ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ റ്റി.കെ.അശോക് കുമാര്‍, എ.സുനില്‍ കുമാര്‍, സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഡെങ്കിപ്പനി സംശയിക്കുന്ന രോഗികളുടെ രക്തസാമ്പിളുകളും ശേഖരിച്ചു.
