ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ മൊബൈൽ പരിശോധന സംഘം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കോവിഡ് പരിശോധന നടത്തും. ചൊവ്വാഴ്ച(ജൂൺ 29) പാണാവള്ളി, കണ്ടല്ലൂർ, വള്ളികുന്നം, ചുനക്കര, കാർത്തികപ്പള്ളി, മുതുകുളം, ചിങ്ങോലി, കഞ്ഞിക്കുഴി, കടക്കരപ്പള്ളി, മാരാരിക്കുളം തെക്ക്, മുളക്കുഴ, ചമ്പക്കുളം, ചേർത്തല തെക്ക്, മുട്ടാർ എന്നീ പഞ്ചായത്തുകളിലാണ് പരിശോധന. ബുധനാഴ്ച (ജൂൺ 30) പാണാവള്ളി, മണ്ണഞ്ചേരി,കാർത്തികപ്പള്ളി, മുതുകുളം, ചിങ്ങോലി, കഞ്ഞിക്കുഴി, പുറക്കാട്, മാന്നാർ, അരൂർ, പാലമേൽ, നൂറനാട്, ചേർത്തല തെക്ക്, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും കോവിഡ് പരിശോധന നടത്തും. വ്യാഴാഴ്ച(ജൂലൈ 1) പാണാവള്ളി, വള്ളികുന്നം, പുളിങ്കുന്ന്, താമരക്കുളം, കൈനകരി, പട്ടണക്കാട്, മുളക്കുഴ, പുറക്കാട്, ചെട്ടികുളങ്ങര, ചമ്പക്കുളം, ചിങ്ങോലി, കഞ്ഞിക്കുഴി, മാരാരിക്കുളം തെക്ക്, പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും പരിശോധന നടത്തും.