വനിത ശിശു വികസന വകുപ്പ് ഐ.സിപി.എസിന് കീഴില്‍ നടപ്പിലാക്കിവരുന്ന കാവല്‍ പ്ലസ് പദ്ധതി ഇടുക്കി ജില്ലയില്‍ നടപ്പിലാക്കുന്നതിനായി കുട്ടികളുടെ പുനരധിവാസം മേഖലയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളതും സാമ്പത്തിക ഭദ്രതയുള്ള ജില്ലയിലെ അംഗീകൃത സന്നദ്ധ സംഘടനകളില്‍ നിന്നും അപേക്ഷയും താത്പര്യപത്രം ക്ഷണിച്ചു. അപേക്ഷയോടൊപ്പം സംഘടനയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 4862 200108, 9961570371.

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 7. അപേക്ഷ സമര്‍പ്പിക്കുന്ന സന്നദ്ധസംഘടനകള്‍ താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കണം.

അപേക്ഷിക്കുന്ന സംഘടന 1955ലെ തിരുവിതാംകൂര്‍ കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മ്മ സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ ആക്ട് 1860 ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് 1882 ലെ ഇന്ത്യന്‍ ടെസ്റ്റ് ആകട് എന്നിവയിലേതെങ്കിലുമൊന്ന് പ്രകാരം രജിസ്റ്റര്‍ ചെയ്യണം അല്ലെങ്കില്‍ എം.എസ്.ഡബ്ല്യൂ, ബി.എസ്.ഡബ്ല്യൂ കോഴ്‌സുകള്‍ നടത്തുന്ന അക്കാദമി സ്ഥാപനങ്ങളുടെ ഔട്ട്‌റീച്ച് സംവിധാനമായിരിക്കണം.

സാമൂഹ്യനീതി വകുപ്പിന്റെ് അക്രഡിറ്റേഷന്‍ ലഭിച്ച സന്നദ്ധസംഘടന ആയിരിക്കണം അല്ലെങ്കില്‍ കുട്ടികളുടെ പുനരധിവാസ മേഖലയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ള സംഘടനയായിരിക്കണം.
ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുഉള്ള സന്നദ്ധതയുള്ള സംഘടനയായിരിക്കണം. നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവില്‍ ഉണ്ടായിരിക്കണം.
ഈ പദ്ധതി ഏറ്റെടുത്ത് നടത്തുവാനുള്ള സാമ്പത്തിക ഭദ്രതയുള്ള സംഘടന ആയിരിക്കണം

ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ള സംഘടനകള്‍ അപേക്ഷിക്കുവാന്‍ പാടുള്ളതല്ല.