കാസർഗോഡ്: ഡ്രൈവർ തസ്തികയിലേക്ക് ജൂലൈ പത്തിന് (ശനി) രാവിലെ 10.30 മുതൽ 12.15വരെ നടത്താൻ നിശ്ചയിച്ച പി.എസ്.സി പരീക്ഷ ആഗസ്റ്റ് 17ലേക്ക് മാറ്റി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക് ഡൗൺ നിലനിൽക്കുന്നതിനാലാണ് തീരുമാനം. ഉദ്യോഗാർഥികൾക്ക് ഇത് സംബന്ധിച്ച വ്യക്തിഗത അറിയിപ്പ് നൽകും. പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് ആഗസ്ത് മൂന്ന് മുതൽ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.