തൃശ്ശൂർ:ഇഞ്ചക്കുണ്ട് ലൂര്‍ദ് പുരം ഗവ യു പി സ്കൂളിലേക്ക് ബസ് നല്‍കി. സ്കൂള്‍ പ്രധാനാധ്യാപകന്‍ തോമസ് മാസ്റ്റര്‍ എംഎല്‍എ കെ കെ രാമചന്ദ്രനില്‍ നിന്നും ബസിന്‍റെ താക്കോല്‍ ഏറ്റുവാങ്ങി. മുന്‍ എം എല്‍ എ പ്രൊഫ സി രവീന്ദ്രനാഥിന്‍റെ 2020-21ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് ബസിനുള്ള തുക അനുവദിച്ചത്.ഇഞ്ചക്കുണ്ട്, മുരിക്കിങ്ങല്‍, പത്ത്കുളങ്ങര, നാട്ടിപാറ, എസ് സി കോളനി എന്നീ പ്രദേശങ്ങ ളില്‍നിന്നുമായി ഏതാണ്ട് 120 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയമാണിത്. വിദ്യാലയത്തിലേക്കുള്ള യാത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ക്ലേശകരമായ സാഹചര്യത്തിലാണ് ബസ് വാങ്ങുന്നതിനുള്ള തുക അനുവദിച്ചു നല്‍കിയത്.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി എസ് പ്രിന്‍സ്, വാര്‍ഡ് മെമ്പര്‍ ഗീത ജയന്‍, പ്രകാശന്‍ അടി പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.