എറണാകുളം: ജില്ലയിൽ വ്യാഴാഴ്ച വരെ (01/07/2021) 310243
ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസും സ്വീകരിച്ചു. 1207133
ആളുകൾ ആദ്യ ഡോസ് വാക്സിനും സ്വീകരിച്ചു. ആകെ 1517376
ആളുകൾ വാക്സിൻ സ്വീകരിച്ചു.
ആരോഗ്യ പ്രവർത്തകരിൽ 59506
ആളുകൾ രണ്ട് ഡോസ് വാക്സിനും
76713 പേർ ആദ്യ ഡോസ് വാക്സിനും എടുത്തു. കോവിഡ് മുന്നണി പ്രവർത്തകരിൽ 30963
ആളുകൾ രണ്ട് ഡോസ് വാക്സിനും
57879 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. 18 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ 7130
പേർ രണ്ട് ഡോസ് വാക്സിനും 193585
ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു.
45 നും 59 നും ഇടയിൽ പ്രായമുള്ളവരിൽ 64736 ആളുകൾ രണ്ട് ഡോസും 394705 ആളുകൾ ആദ്യ ഡോസും എടുത്തു. 60 ന് മുകളിൽ പ്രായമുള്ളവരിൽ 147908 ആളുകൾ രണ്ട് ഡോസും 484251 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. ജില്ലയിൽ ഇതുവരെ 1114413 ആളുകൾക്ക് കോവി ഷീൽഡിൻ്റെ ആദ്യ ഡോസും
255211 ആളുകൾക്ക് രണ്ട് ഡോസും നൽകി. കോ വാക്സിൻ 92720
ആളുകൾ ആദ്യ ഡോസും 55032
ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു.