വർക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തിൽ ഗതാഗതവകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യക്കു പുറത്തും ശ്രീനാരായണീയ ദർശനങ്ങളുടെ മഹത്വം ഉയർത്തിപ്പിടിച്ച സ്വാമി മതേതര വീക്ഷണത്തിന്റെ ശക്തനായ വക്താവായിരുന്നു എന്ന് മന്ത്രി അനുസ്മരിച്ചു.