PRD Live
  • Home
  • General News
  • District News
    • തിരുവനന്തപുരം
    • കൊല്ലം
    • പത്തനംതിട്ട
    • ആലപ്പുഴ
    • ഇടുക്കി
    • കോട്ടയം
    • എറണാകുളം
    • തൃശ്ശൂർ
    • പാലക്കാട്
    • മലപ്പുറം
    • കോഴിക്കോട്
    • വയനാട്
    • കണ്ണൂർ
    • കാസർഗോഡ്
    • ന്യൂ ഡൽഹി
  • Education
  • Employment News
  • Cabinet Decision
  • Health
  • Cultural
  • Government Orders
  • Sabarimala

‘സമം’ ലോഗോ പ്രകാശനം ചെയ്തു

Home /പ്രധാന അറിയിപ്പുകൾ/‘സമം’ ലോഗോ പ്രകാശനം ചെയ്തു
പ്രധാന അറിയിപ്പുകൾ |
July 7, 2021

സമീപകാലത്ത് വളർന്നുവരുന്ന വർഗീയതയുടെ രാഷ്ട്രീയവും കമ്പോള സംസ്‌കാരവും സ്ത്രീയെ കൂടുതൽ കുടുംബവൽക്കരിക്കുന്ന സാഹചര്യം ഉണ്ടാക്കിയതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പരിഷ്‌ക്കാരത്തിന്റെയും ജനാധിപത്യത്തിന്റെയും അടിസ്ഥാന ഘടകമായി മാറേണ്ട കുടുംബം പിന്തിരിപ്പൻ ആശയങ്ങളുടെ വിളഭൂമിയായി തീരുന്നുണ്ടെന്നും വർത്തമാനകാല ജീർണ്ണതയിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പിന് പുതിയ ‘സാംസ്‌കാരിക നവോത്ഥാനം’ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ഒരു വർഷം നീളുന്ന സാംസ്‌കാരിക മുന്നേറ്റ പദ്ധതിയായ ‘സമ’ത്തിന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ സമം പദ്ധതിയുടെ രൂപരേഖ മന്ത്രി സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജിന് നൽകി പ്രകാശനം ചെയ്തു. സമം കോർ കമ്മിറ്റി അംഗങ്ങളായ മായ. എൻ, പ്രൊഫ. സുജാ സൂസൻ ജോർജ്ജ്, പ്രമോദ് പയ്യന്നൂർ, പ്രൊഫ. വി. കാർത്തികേയൻ നായർ, അജോയ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

സമീപകാലത്ത് കേരളത്തിലെ സ്ത്രീധന മരണങ്ങൾക്കും പെൺകുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ സാംസ്‌കാരിക വകുപ്പ് ആവിഷ്‌ക്കരിച്ച സാംസ്‌കാരിക വിദ്യാഭ്യാസ പരിപാടിയാണ് സമം. ഭാരത് ഭവൻ, മലയാളം മിഷൻ, ചലച്ചിത്ര അക്കാദമി, കെ.എസ്.എഫ്.ഡി.സി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള ലളിതകലാ അക്കാദമി എന്നീ സ്ഥാപനങ്ങൾ സമം പദ്ധതിയുടെ പ്രധാന പങ്കാളികളാണ്.

യഥാർത്ഥ ജീവിതത്തിലെയും സാഹിത്യത്തിലെയും കരുത്തുറ്റ സ്ത്രീത്വത്തെ അവതരിപ്പിക്കുന്ന മൈമുകൾ, മൂന്ന് മിനിറ്റ് ദൈർഘ്യം വരുന്ന കവിതയും, സംഗീതവും, നൃത്തവും സമന്വയിപ്പിക്കുന്ന ജിംഗിൾസ് കൊറിയോഗ്രഫി, കേരളത്തിലെ നവോത്ഥാന നാടകങ്ങളുടെയും ലോക പ്രശസ്ത നാടകങ്ങളുടെയും ഭാഗങ്ങൾ ഉൾപ്പെടുത്തിയ ദൃശ്യാവിഷ്‌ക്കാരങ്ങൾ, ജീവിതത്തിന്റെ നേരനുഭവങ്ങളുടെ ദൃശ്യാവിഷ്‌ക്കാരങ്ങളുടെ മൈക്രോ ഫിലിംസ് നിർമ്മാണം എന്നിവ ഈ പദ്ധതിയുടെ ഭാഗമായി ഭാരത് ഭവൻ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. മലയാളം മിഷന്റെ നേതൃത്വത്തിൽ റേഡിയോ നാടക മത്സരം, ‘അവൾ സാഹിത്യത്തിൽ’ എന്ന പേരിൽ മലയാള സാഹിത്യത്തിലെ സ്ത്രീ എഴുത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന വിവിധ പരിപാടികൾ, ‘അവൾ വെള്ളിത്തിരയിൽ’ എന്ന പേരിൽ മലയാള സിനിമാ ചരിത്രത്തിൽ സ്ത്രീകളെ അടയാളപ്പെടുത്തുന്ന പരിപാടി, സ്ത്രീകളുടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഭാവനകളെ കുറിച്ചുള്ള പരിപാടികൾ ഒരു വർഷം നീണ്ടു നിൽക്കുന്ന പെൺ കവിയരങ്ങ് എന്നിവയെല്ലാം സംഘടിപ്പിക്കുന്നുണ്ട്. സമം പദ്ധതിക്ക് വേണ്ടി കേരള ലളിതകലാ അക്കാദമി ‘ലിംഗസമത്വം’ എന്ന ആശയം മുൻനിർത്തി സംസ്ഥാന തലത്തിൽ പോസ്റ്റർ മത്സരം നടത്തും. കേരളവും സ്ത്രീ സമൂഹവും എന്ന വിഷയത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കൈ പുസ്തകം പ്രസിദ്ധീകരിക്കും. നവോത്ഥാന വനിതാ സാഹിത്യ ശില്പശാല ഫെലോഷിപ്പും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. സമം പദ്ധതിയുടെ ആശയം സ്വാംശീകരിക്കുന്ന അനിമേഷൻ ചിത്രങ്ങളും വനിതാ ചലച്ചിത്ര പ്രവർത്തകരുടെ ഷോർട്ട് ഫിലിമുകളും കെ.എസ്.എഫ്.ഡി.സി നിർമ്മിക്കും. സമം പദ്ധതിയുടെ ആശയ പ്രചരണത്തിനായി യുവജനകാര്യ വകുപ്പിന്റെ കീഴിലുള്ള എട്ട് സംഘടനകളെ വാർഡ് അടിസ്ഥാനത്തിൽ വിന്യസിക്കുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു.

പട്ടികവര്‍ഗ്ഗ കോളനികളില്‍ പഠനോപകരണ വിതരണം:പാലക്കാട് ജില്ലാ ഓഫീസില്‍ അറിയിക്കണം
കോവിഡ്: പാലക്കാട് നിലവില്‍ 5159 പേര്‍ ചികിത്സയില്‍
TAGS: Samam logo

Search

Categories

  • കരുത്തോടെ കേരളം 22
  • പൊതു വാർത്തകൾ 11,043
  • തിരുവനന്തപുരം 3,667
  • ജില്ലാ വാർത്തകൾ 4
  • കൊല്ലം 3,224
  • പ്രധാന അറിയിപ്പുകൾ 6,209
  • പത്തനംതിട്ട 3,119
  • തൊഴിൽ വാർത്തകൾ 6,312
  • ആലപ്പുഴ 3,405
  • ആരോഗ്യം 1,118
  • ഇടുക്കി 3,751
  • വിദ്യാഭ്യാസം 5,960
  • കോട്ടയം 2,829
  • മന്ത്രിസഭാ തീരുമാനങ്ങൾ 295
  • എറണാകുളം 6,658
  • തൃശ്ശൂർ 4,804
  • കാർഷിക വാർത്തകൾ 403
  • പാലക്കാട് 4,896
  • കാലാവസ്ഥ: Weather Alerts 282
  • സാംസ്കാരികം 515
  • മലപ്പുറം 3,092
  • കോഴിക്കോട് 3,789
  • സർക്കാർ ഉത്തരവുകൾ 238
  • വയനാട് 5,307
  • English Press Release 638
  • കണ്ണൂർ 1,981
  • നിയമസഭ പുസ്തകോത്സവം 47
  • കാസർഗോഡ് 3,611
  • സ്‌കൂൾ കലോത്സവം 2025 42
  • ന്യൂ ഡൽഹി 26
  • ശബരിമല തീര്‍ത്ഥാടനം-2024 26
  • IFFK 2024 12
  • ലോക കേരളസഭ 2024 18
  • കേരളീയം 119
  • Uncategorized 2
  • ശബരിമല 528
  • IFFK 2023 11
  • IFFK 2022 113
  • ഐ.എഫ്.എഫ്.കെ വാർത്തകൾ 52
  • സ്ത്രീകൾക്കായി 54
  • ലോക കേരള സഭ 2022 28
  • മികവോടെ മുന്നോട്ട് 265
  • IFFK 2021 88
  • COVID-19 69
  • സ്‌കൂള്‍ കലോത്സവം 2019 14
  • ലോക കേരള സഭ 2019 29
  • ലോക കേരള സഭ 47
  • IFFK 2019 44
  • IFFK 2018 7
  • ഐ.ഡി.എസ്.എഫ്.എഫ്.കെ വാർത്തകൾ 12
  • ആറന്മുള ജലോത്സവം 17
  • വനിതാമതിൽ 55

Latest Updates

  • ക്ഷേമ പെൻഷൻ വിതരണം: 40.50 കോടി രുപ ഇൻസെന്റീവ്‌ അനുവദിച്ചു
  • ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ്: വോളിബോൾ സെലക്ഷൻ ട്രയൽസ്
  • കരകൗശല വിദഗ്ധർക്ക് ടൂൾകിറ്റ് ഗ്രാന്റിന് അപേക്ഷിക്കാം
  • കീം 2025: ന്യൂനതകൾ പരിഹരിക്കാം
  • ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പതിനൊന്നാം ക്ലാസ്  പ്രവേശനം

Tag Cloud

22ndiffk cabinetkerala candidate chat cmokerala council of ministers crushing education gallery iffk 2017 iffkkerala incentive intel itkerala kamal kerala keralacm k raju ksidc kt jaleel kudumbasree kudumbasree chicken layout lifescience park link media password pinarayi vijayan Pinarayivijayan post president programme sachin she pad sit social justice special children status Success t20 text thomas isaac trivandrum video women welfare

Recent posts

  • ക്ഷേമ പെൻഷൻ വിതരണം: 40.50 കോടി രുപ ഇൻസെന്റീവ്‌ അനുവദിച്ചു May 13, 2025
  • ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ്: വോളിബോൾ സെലക്ഷൻ ട്രയൽസ് May 13, 2025
  • കരകൗശല വിദഗ്ധർക്ക് ടൂൾകിറ്റ് ഗ്രാന്റിന് അപേക്ഷിക്കാം May 13, 2025

Categories

22ndiffk cabinetkerala candidate chat cmokerala council of ministers crushing education gallery iffk 2017 iffkkerala incentive intel itkerala kamal kerala keralacm k raju ksidc kt jaleel kudumbasree kudumbasree chicken layout lifescience park link media password pinarayi vijayan Pinarayivijayan post president programme sachin she pad sit social justice special children status Success t20 text thomas isaac trivandrum video women welfare