വിവിധ ജില്ലകളില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും ഉണ്ടായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ മതിയായ സൗകര്യമൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറോട് നിര്‍ദേശിച്ചു. ഏത് അടിയന്തിര സാഹചര്യം നേരിടാന്‍ ആശുപത്രികള്‍ സജ്ജമാകണമെന്ന് അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങളില്‍ തുടങ്ങുന്ന ക്യാമ്പുകളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയയ്ക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
