പത്തനംതിട്ട: തൊഴില്‍ രഹിതരായ 55 വയസില്‍ താഴെയുള്ള വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കുമായി സൈനിക ക്ഷേമ വകുപ്പ് തൊഴില്‍ പരിശീലനം നല്‍കുന്നു. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് മുഖേന നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഈ മാസം 23ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ വകുപ്പില്‍ അപേക്ഷ നല്‍കണം.
ഭിന്നശേഷിക്കാരായ വിമുക്തഭടന്മാരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയില്‍ ഭിന്നശേഷിക്കാരായ വിധവകളെയും ഭിന്നശേഷിക്കാരായ ആശ്രിതരെയും ഉള്‍പ്പെടുത്തുന്നതിനായി അര്‍ഹരായ വിധവകളും ആശ്രിതരും ബന്ധപ്പെട്ട രേഖകള്‍ സഹിതം ഈ മാസം 23ന് മുമ്പ് ഹാജരാകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222104.