കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ജില്ലയിൽ ജൂണ്‍15ന് നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. വൈക്കത്ത് ഉദയനാപുരത്ത് വൈക്കപ്രയാര്‍ എസ്എന്‍എല്‍പിഎസ്, കൊടിയത്ത് കമ്മ്യൂണിറ്റി ഹാള്‍, പനച്ചിക്കാട് മൂലേടം അമൃത എച് എസ്, ചങ്ങനാശ്ശേരി പെരുന്ന ജിഎല്‍പിഎസ് എന്നിവയാണ് പുതിയ ക്യാമ്പുകള്‍. ഇതോടെ ജില്ലയിലെ ക്യാമ്പുകളുടെ എണ്ണം 23 ആയി. 261 കുടുംബങ്ങളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. സ്ത്രീകളും (400) കുട്ടികളുമടക്കം (208)ആകെ 996 പേര് ക്യാമ്പുകളിലുണ്ട്.
