രണ്ടാം കയര്‍ പുന:സംഘടനയ്ക്ക് വൈക്കത്ത് തുടക്കം
കയര്‍ വ്യവസായത്തിന്റെ രക്ഷയും കയര്‍ മേഖലയില്‍ പണിയെടുക്കുവര്‍ക്ക് മികച്ച വരുമാനവും ഉറപ്പു വരുത്തുക ലക്ഷമിട്ടുള്ള രണ്ടാം കയര്‍ പുന:സംഘടനയ്ക്ക് വൈക്കത്ത് തുടക്കമായി. യന്ത്രവല്‍ക്കരണം വ്യാപകമാക്കിയും തൊഴിലാളികളുടെയും സഹകാരികളുടെയും ഉദ്യോഗസ്ഥരുടെയും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ഒരു വര്‍ഷത്തിനകം ചകിരി ഉല്‍പ്പാദനത്തില്‍ സ്വയം പര്യപ്തത കൈവരിക്കുമെന്ന് ധനകാര്യ-കയര്‍ വികസന വകുപ്പു മന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. കയര്‍ സംഘങ്ങളില്‍ ഡിഫൈബറിംഗ് മില്ലും സോളാര്‍ പാനലും സ്ഥാപിക്കുതിന്റെ സംസ്ഥാന തല ഉദ്ഘാടനം വൈക്കത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിനാളുകള്‍ തൊഴിലെടുത്തിരുന്ന കയര്‍ മേഖലയുടെ അടിത്തറ തോണ്ടുതിനുള്ള വ്യാപക ശ്രമങ്ങളാണ് അയല്‍ സംസ്ഥാനങ്ങള്‍ നടത്തിവരുതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടങ്ങളില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് ലഭിക്കു ചകിരി ആശ്രയിച്ച് കയര്‍ വ്യവസായം മുന്നൊട്ടു കൊണ്ടു പോകാനാകാത്ത അവസ്ഥയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ജിയോ ടെക്‌സറ്റയില്‍സിന്റെ ഉപയോഗം വര്‍ദ്ധിച്ചതിനാല്‍  കയറിന് വന്‍ ആവശ്യമാണുള്ളത്. ഈ സാഹചര്യം പ്രയോജനപ്പെടുത്തി സ്ഥിരം തൊഴിലും നല്ല വരുമാനവും  ലഭിക്കു ആധുനിക വ്യവസായമായി കയര്‍മേഖലയെ മാറ്റുതിന് ആവിഷ്‌ക്കരിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അദ്ദേഹം വെളിപ്പെടുത്തി. തേങ്ങയുടെ തൊണ്ട് സംഭരണത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നാളികേര ഉല്‍പ്പാദന സംഘങ്ങള്‍ക്ക്  തേങ്ങ പൊതിക്കുതിനുള്ള യന്ത്രം വാങ്ങുതിന് ധനസഹായം നല്‍കി തൊണ്ടുകള്‍ വിലയ്ക്ക് വാങ്ങും. കടമെടുത്ത്  തേങ്ങാ കച്ചവടം നടത്തുവര്‍ തൊണ്ട് നല്‍കുകയാണെങ്കില്‍ കടത്തിന്റെ പലിശ തുക സര്‍ക്കാര്‍ ലഭ്യമാക്കും. ഇടനിലക്കാരെ ഒഴിവാക്കി അയല്‍  സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ളിടത്തുനിന്നും ശേഖരിക്കുന്ന തൊണ്ട് സംഘങ്ങളില്‍ തന്നെ ചകിരിയാക്കുതിനാണ് ഡിഫൈബറിംഗ് മില്ലുകള്‍ സ്ഥാപിക്കുത്. തുടക്കമെനിലയ്ക്ക് വൈക്കത്തെ ഏഴ് സംഘങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മില്ല് എല്ലാ സംഘങ്ങളിലും സ്ഥാപിക്കും. വില ഓലൈനായി നല്‍കുതിനുള്ള സംവിധാനം വൈക്കത്താണ് ആദ്യം നടപ്പാക്കുകയെന്നും വൈക്കത്തെ എല്ലാ സംഘങ്ങളിലും ശുചിമുറിയും സ്ത്രീകള്‍ക്ക് വിശ്രമമുറിയും അടങ്ങുന്ന ഇരുനില കെട്ടി നിര്‍മ്മിക്കുമെന്നും   മന്ത്രി പറഞ്ഞു.