തിരുവനന്തപുരം ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഒൻപത് ഐ.റ്റി.ഐകളിലേയ്ക്ക് അപ്രന്റീസ് ക്ലാർക്ക് കം ടൈപ്പിസ്റ്റുമാരെ പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും, കോപ്പ, ഡി.സി.എ സർട്ടിഫിക്കറ്റും മലയാളം കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 18 നും 40 നുമിടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പ്രതിമാസം 10000 രൂപ സ്റ്റൈപന്റോടുകൂടി ഒരു വർഷത്തേയ്ക്കാണ് പരിശീലനം. ഒരു പ്രാവശ്യം ട്രെയിനിങ് ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വെള്ളപേപ്പറിൽ ബയോഡേറ്റ ഉൾപ്പെടെ തയ്യാറാക്കിയ അപേക്ഷ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെയും മാർക്ക് ലിസ്റ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂൺ 27 വൈകുന്നേരം അഞ്ചു മണിക്ക് മമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസർ, അയ്യൻകാളി ഭവൻ, കനകനഗർ വെള്ളയമ്പലം കവടിയാർ പി.ഒ. എന്ന വിലാസത്തിൽ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അപ്രന്റീസ് ആക്ട് അനുസരിച്ചുള്ള നിബന്ധനകൾ ബാധകമായിരിക്കുമെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.