ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ വായനാ പക്ഷാചരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി. സുഗതന്‍ വായനാദിന സന്ദേശം നല്‍കി. ഡയറ്റ് പ്രിന്‍സിപ്പല്‍ പി.ജയദേവന്‍, കാന്‍ഫെഡ് സെക്രട്ടറി കെ.വി.രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ വായനയും ഇ.വായനയും സംബന്ധിച്ച് ക്ലാസ്സെടുത്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ സ്വാഗതവും അസി.കോ-ഓര്‍ഡിനേറ്റര്‍ പി.പി.സിറാജ് നന്ദിയും പറഞ്ഞു.
