കൊച്ചി: ബഡ്‌സ് സ്‌കൂളുകളിലേക്ക് അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്നതിന് കുടുംബശ്രീ എറണാകുളം ജില്ലാമിഷന്‍ നടത്തുന്ന എഴുത്ത് പരീക്ഷ ജൂണ്‍ 24 രാവിലെ 10 മണി മുതല്‍ 12 മണി വരെ പെരുമ്പാവൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടത്തും. ഹാള്‍ ടിക്കറ്റുകള്‍ ലഭിക്കാത്ത       ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാമിഷന്‍ ഓഫീസുമായി ബന്ധപ്പെടണം.
വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: എറണാകുളം ഗവ: നഴ്‌സിംഗ് കോളേജില്‍ ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍, ഇംഗ്ലീഷ്, ന്യൂട്രീഷന്‍ എന്നീ വിഷയങ്ങളില്‍ ക്ലാസെടുക്കുവാന്‍ പാര്‍ട്ട് ടൈം ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയുളളവര്‍ ജൂണ്‍ 26-ന് രാവിലെ 11-ന് പ്രിന്‍സിപ്പാള്‍, ഗവ: നഴ്‌സിംഗ് കോളേജ്, എച്ച്.എം.റ്റി കോളനി.പി.ഒ, എറണാകുളം — ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 0484-2754485. ഇ-മെയില്‍ cnckochi@gmail.com