ടോക്കിയോ ഒളിമ്പിക്‌സിനെ വരവേറ്റ് കളക്ട്രേറ്റില്‍ ഒളിമ്പിക് ദീപം തെളിയിച്ചു. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തുടനീളം നടത്തുന്ന വിവിധ പ്രചരണ പരിപാടികളുടെ ഭാഗമായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ജില്ലാ ഭരണകൂടം ,ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ , ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പരിപാടിയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എ. ടി. ഷണ്മുഖന്‍, ഒളിബിക് അസോസിയേഷന്‍ കണ്‍വീനര്‍ സലീം കടവന്‍, അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി ലൂക്കാ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.