ആസ്പിരേഷന്‍ ജില്ലാ പദ്ധതിയുടെ ഭാഗമായി ഹഡ്കോയുടെ സി.എസ്.ആര് ഫണ്ടില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയ്ക്ക് അനുവദിച്ച ആശാകിറ്റുകളുടെ വിതരണം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. 373 ആശാകിറ്റുകളാണ് ജില്ലയ്ക്കായി ഹഡ്കോ അനുവദിച്ചത്.
