തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ പാറയത്ത് നിര്‍മ്മിക്കുന്ന വനിതാ തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരിതോമസ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ കണ്ണത്ത് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് നല്കിയ സഥലത്ത് 45 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 2000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ രണ്ടുനിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ താഴത്തെ നിലയില്‍ ഒരുപരിശീലന ഹാള്‍, സ്റ്റോര്‍ റൂം, ഒരു ഓഫീസ്റൂം എന്നിവയും മുകളിലെ നിലയില്‍ ഒരു പരിശീലന ഹാളും ആണ് ഉള്‍പ്പെടുന്നത്. മറ്റത്തൂര്‍ ലേബര്‍ കോണ്ട്രാക്റ്റ് സഹകരണസംഘത്തിനാണ് കെട്ടിടത്തിന്റെ നിര്‍മ്മാണചുമതല. ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.ആര് സുമേഷ്, ബ്ലോക്ക് പഞ്ചായത്തംഗം എം.രാജഗോപാല്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.ആര് ഡേവിസ്, മോളി തോമസ്, പഞ്ചായത്ത് മെമ്പര്‍മാരായ ജിനി ആന്റണി, കെ.കെ വിനയന്, പി.വി വിമല്‍കുമാര്‍, ചന്ദ്രബോസ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ യു.എം. സുന പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
