സംസഥാന സര്‍ക്കാര്‍ ആരോഗ്യരംഗത്ത് മാതൃകാപ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ച തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ആരോഗ്യകേരളം പുരസ്‌ക്കാരത്തിന് ചാലക്കുടി നഗരസഭയെ തിരഞ്ഞെടുത്തു.കഴിഞ്ഞ് സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യരംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ച തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കാണ് പുരസ്‌ക്കാരം. ചാലക്കുടി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് ആരോഗ്യമേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ചാലക്കുടി നഗരസഭയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. പത്ത് ലക്ഷംരൂപയാണ് സമ്മാനത്തുക. ഇന്‍ഫര്‍മേഷന്‍ കേരളമിഷന്റെ സോഫ്റ്റ്വെയര്‍ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതിവിവരങ്ങള്‍, ആരോഗ്യസ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ്ങ് ഫീല്‍ഡ്തല വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സജ്ജമാക്കിയ സോഫ്റ്റ്വെയര്‍ സംവിധാനത്തിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.