കാസറഗോഡ് ഗവണ്‍മെന്റ് കോളജില്‍ ബിരുദം മൂന്നാം സെമസ്റ്ററില്‍ കെമിസ്ട്രി, ബി.കോം, ജിയോളജി, മലയാളം എന്നിവയ്ക്ക് ഓരോ സീറ്റ് വീതവും ഹിസ്റ്ററി, ഫിസിക്‌സ് എന്നിവയ്ക്ക് രണ്ട് സീറ്റ് വീതവും ഒഴിവുകളുണ്ട്. അഞ്ചാം സെമസ്റ്ററില്‍ ബി.കോം മൂന്ന്, ഹിസ്റ്ററി രണ്ട്, സുവോളജി ഒന്ന് വീതവും ഒഴിവുകളുണ്ട്. ബിരുദാനന്തര ബിരുദത്തില്‍ മൂന്നാം സെമസ്റ്ററില്‍ അറബിക്ക്, മാത്തമാറ്റിക്‌സ് എന്നിവയ്ക്ക് ഒന്ന് വീതം സീറ്റുകള്‍ ഒഴിവുണ്ട്. കോളേജ് മാറ്റം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ (എസ്.എസ്.എല്‍.സി, പ്ലസ് ടു അവസാനമായി യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത ഹാള്‍ ടിക്കറ്റ്) പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ജൂണ്‍ 25 നകം കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം.