മലപ്പുറം: കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ആകര്‍ഷകമായ വിലക്കിഴിവോടെ ഖാദി ബോര്‍ഡിന്റെ ഖാദി ഓണം മേളക്ക് ജില്ലയില്‍ തുടക്കമായി. കോട്ടപ്പടിയിലെ ഖാദിഗ്രാമ സൗഭാഗ്യ – ഖാദി വില്പന കേന്ദ്രത്തില്‍ മേളയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ.റഫീഖ നിര്‍വഹിച്ചു. മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി നഗരസഭ കൗണ്‍സിലര്‍ ജയശ്രീ ടീച്ചര്‍ക്ക് ഖാദി ഉല്‍പ്പന്നം നല്‍കി ഓണം മേളയുടെ ആദ്യ വില്‍പ്പന നടത്തി.ഓഗസ്റ്റ് 20 വരെ നടക്കുന്ന മേളയില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ ഗവ. റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവും മേളയിലുണ്ട്. ഖാദി സില്‍ക്ക് സാരികള്‍, കോട്ടണ്‍ സാരികള്‍, കുപ്പടം മുണ്ടുകള്‍, ഡബിള്‍ ദോത്തികള്‍, ഉന്ന കിടക്കകള്‍, തലയിണകള്‍, ബെഡ്ഷീറ്റുകള്‍, നറുതേന്‍, സോപ്പുകള്‍, മറ്റു ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരം കോട്ടപ്പടിയിലെ ഖാദി ഗ്രാമ സൗഭാഗ്യയില്‍ ഒരുക്കിയിട്ടുണ്ട്.
പരിപാടിയില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് മഞ്ജുഷ അധ്യക്ഷയായി. ഖാദി ഓഫീസ് ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.