ഉച്ചാരണശുദ്ധി, വാക്യശുദ്ധി, കവിതയിലെ താളബോധം എന്നിവ പഠിതാക്കളിൽ ഉറപ്പിക്കുന്നതിനായി വൈലോപ്പിള്ളി സംസ്‌കൃത ഭവന്റെ ആഭിമുഖ്യത്തിൽ അക്ഷരശ്ലോകപഠന ക്ലാസ്സ് ആരംഭിക്കും. ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) രാവിലെ 11 മണിക്ക് ക്ലാസ്സ് തുടങ്ങും. ഓൺലൈൻ ആയാണ് ക്ലാസ്. 10 നും 25 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്  (https://www.facebook.com/Vyloppilli/)   ഗ്രൂപ്പിൽ നൽകിയിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷകൾ തപാൽ മാർഗ്ഗമോ (വിലാസം : സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവന്തപുരം-3)  directormpcc@gmail.com എന്ന ഇമെയിലിലോ ആഗസ്റ്റ് 10ന് മുമ്പ് ലഭിക്കണം. ക്ലാസുകൾ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2311842.