താനൂര്‍ കുടിവെള്ള പദ്ധതി ടാങ്ക് നിര്‍മ്മാണം മൂന്നുമാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. താനൂരിലെ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കുന്നതിന് ഉടന്‍ ടെന്‍ഡര്‍ വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി. താനൂര്‍ ഗവ കോളേജ് ക്യാമ്പസ് ഗ്രഹാം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രകൃതിസൗഹൃദമായി സജ്ജമാക്കും.

നടുവട്ടിത്തോട് നവീകരണ പ്രവൃത്തി നടത്താനുള്ള തടസ്സങ്ങള്‍ നീക്കി ടെന്‍ഡര്‍ ഘട്ടത്തിലെത്തി. പൊന്മുണ്ടം പിഎച്ച്സി വികസനത്തിന് രണ്ട് കോടിയുടെ പദ്ധതി നടപ്പാക്കും. ഉണ്യാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ കെട്ടിടത്തിന് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. താനൂര്‍ മണ്ഡലത്തിലെ പ്രധാന ആരോഗ്യ ഉപകേന്ദ്രങ്ങളുടെ മുഖച്ഛായ മാറ്റുന്നതിനുള്ള പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

താനൂര്‍ ദേവധാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ രണ്ടു കെട്ടിടങ്ങളും നിലവിലെ കെട്ടിടത്തിന് ഒന്നാം നിലയുള്ള നിര്‍മ്മിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഇവിടെ യു.പി സ്‌കൂളിനും പുതിയ കെട്ടിടം ഒരുക്കും. നിറമരുതൂരില്‍ യു.പി വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ കെട്ടിടം പണിയാന്‍ ഒരു കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.