എറണാകുളം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് അമൃത മഹോല്‍സവം എന്നപേരില്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ആഘോഷത്തിന്റെ ജില്ലാതല പരിപാടികള്‍ ഒക്ടോബറില്‍ തുടക്കം കുറിക്കും. സ്വാതന്ത്ര്യസമര പോരാട്ടവുമായും നിര്‍ണായക ചരിത്രസംഭവങ്ങളുമായും ബന്ധപ്പെട്ട വ്യത്യസ്തവും സവിശേഷവുമായ പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിക്കുന്നതെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍ പറഞ്ഞു. വിവിധ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുക. ഒക്ടോബറില്‍ വിദേശ ആധിപത്യത്തിന് എതിരെയുള്ള ചെറുത്ത് നില്‍പ്പ് എന്ന വിഷയത്തെ ആസ്പദമാക്കി പഴയ ഫോര്‍ട്ടുകൊച്ചിയിലെ 145 വര്‍ഷം പഴക്കമുള്ള ജയിലറകളെക്കുറിച്ചുള്ള പരിപാടി തദ്ദേശ സ്വയം ഭരണ വകുപ്പ് സംഘടിപ്പിക്കും. ഗാന്ധിജിയും കേരളത്തിലെ സ്വാതന്ത്യ സമര പ്രക്ഷോഭങ്ങളും എന്ന വിഷയത്തെ അധികരിച്ച് പരിപാടി സംഘടിപ്പിക്കുന്നത് പുരാവസ്തുവകുപ്പ് ആണ്. 1934 ജനുവരി 17 ന് ഗാന്ധിജി ആലുവ യു.സി കോളെജിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടി ഉന്നതവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നത് തിരുവതാംകൂര്‍, കൊച്ചി പ്രദേശത്തെ സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള പരിപാടിയാണ്. പാലിയം സത്യാഗ്രവുമായി ബന്ധപ്പെട്ട് പുരാരേഖ വകുപ്പും അയിത്തോച്ചാടന പ്ര്സ്ഥാനങ്ങളെപ്പറ്റി തദ്ദേശ സ്വയംഭരണ വകുപ്പും പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. ആഘോഷ പരിപാടികള്‍ 2022 ഓഗസ്റ്റ് വരെ നീണ്ടുനില്‍ക്കും. പരിപാടികളെല്ലാം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സംഘടിപ്പിക്കുക. എ.ഡി.എം എസ്. ഷാജഹാന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ഇതുസംബന്ധിച്ച യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് കെ.കെ ജയകുമാര്‍, പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജെ ജോയി, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രതിനിധി എം.എ അനൂപ്, പുരാരേഖ വകുപ്പിലെ ഷിജി കെ.വി തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷപരിപാടികള്‍ ചര്‍ച്ചചെയ്യുന്നതിന് എ.ഡി.എം. എസ്. ഷാജഹാന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം.