സംസ്ഥാനത്തെ സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്നതിലേക്കായി പട്ടികജാതി വികസന വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ അഞ്ച് സീറ്റ് പട്ടികവര്‍ഗകാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. അംഗീകൃത സര്‍വകലാശാല ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. നിലവില്‍ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടിക്കാഴ്ച സമയത്ത് യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. പ്രായപരിധി 2021ല്‍ ഓഗസ്റ്റ് ഒന്നിന് 20-36 വയസ്, പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസ് എക്‌സാമിനേഷന്‍ ട്രെയിനിങ് സൊസൈറ്റി നടത്തുന്ന ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പിനായി വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഐ.സി.എസ്.ഇ.ടി.എസ് പ്രിന്‍സിപ്പലിന്റെ പരിശോധനയുടെയും പഠന പുരോഗതി സംബന്ധിച്ച വിലയിരുത്തലുകളുടേയും അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് തുക അനുവദിച്ച് നല്‍കുന്നത്. താത്പര്യമുള്ളവര്‍ക്ക് ഐ.സി.എസ്.ഇ.ടി.എസിന്റെ വെബ്‌സൈറ്റായ www.icsets.org മുഖേന ഓണ്‍ലൈനായി ഓഗസ്റ്റ് 16 വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. നിലവില്‍ ലക്ഷ്യ സ്‌കോളര്‍ഷിപ്പ് പദ്ധതി മുഖേന പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡും അഭിമുഖത്തിന് തെരഞ്ഞെടുക്കുന്ന വര്‍ക്കുള്ള അറിയിപ്പും അപേക്ഷയില്‍ രേഖപ്പെടുത്തിയ ഇ- മെയില്‍ വിലാസത്തില്‍ അയക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.icsets.org, icsets@gmail.com ലോ 0471 2533272 എന്ന നമ്പറിലോ ബന്ധപ്പെടണം.
