കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 19 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കര, ചടയമംഗലം, ചിതറ, വെട്ടിക്കവല, കരീപ്ര, എഴുകോണ്‍, കുമ്മിള്‍, മൈലം, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകളില്‍ പിഴയീടാക്കുകയും 154 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
കരുനാഗപ്പള്ളിയിലെ ആലപ്പാട്, ചവറ, നീണ്ടകര, ഓച്ചിറ, പ•ന, തഴവ, തെക്കുംഭാഗം, തേവലക്കര, തൊടിയൂര്‍ ഭാഗങ്ങളില്‍ അഞ്ചു കേസുകളില്‍ പിഴയീടാക്കി. 156 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂര്‍, പോരുവഴി, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 31 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
ഇരവിപുരം, മയ്യനാട്, പേരയം, പെരിനാട്, കൊല്ലം കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്നു കേസുകളില്‍ പിഴ ഈടാക്കി. 165 കേസുകള്‍ക്ക് താക്കീത് നല്‍കി.
പത്തനാപുരത്തെ പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂര്‍ പ്രദേശങ്ങളില്‍ 11 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പുനലൂരിലെ ഇടമണില്‍ നടത്തിയ പരിശോധനയില്‍ ആറു കേസുകളിലാണ് താക്കീത്.