തിരുവനന്തപുരം: കോവിഡ് വാക്സിൻ ആദ്യ ഡോസ് ലഭിക്കാത്ത 60 വയസ്സിനു മുകളിലുള്ളവർക്ക് ഇന്ന് ( 11.8.21) മുതൽ ഓഗസ്റ്റ് 15 വരെ സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിൻ നൽകും. ജില്ലയിലെ 60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഓഗസ്റ്റ് 15 നകം ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ വാക്സിനേഷൻ യഞ്ജത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോബ നിർദ്ദേശിച്ചു. ‌വാക്സിൻ ലഭ്യത അനുസരിച്ചു ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ സെഷനുകൾ ക്രമീകരിക്കും.