വായനവാരാഘോഷത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജില്ലാതല സാഹിത്യക്വിസ് മത്സരം സംഘടിപ്പിച്ചു. കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എസ്.എസ്. അഥീന, വൃന്ദ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം ഗവൺമെന്റ് മോഡൽ ബോയ്സ് എച്ച്.എസ്.എസിലെ അക്ഷയ് എൻ.ബി. ലാൽ, അനൂപ് ബൈജു എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും പാളയം സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ മുഹമ്മദ് കാസിം, അനന്തൻ ബാബു എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും നേടി.
ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന വായനവാരാഘോഷ ചടങ്ങിൽ തുറമുഖപുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ട്രോഫികളും സമ്മാനങ്ങളും പുരസ്കാരങ്ങളും വിതരണം ചെയ്തു.