കൊല്ലം:കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 17 മുതല്‍ 20 വരെ ജില്ലയില്‍ 105 പഴം-പച്ചക്കറി ഓണവിപണികള്‍ തുറക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഓണത്തിന് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുകയും കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ഉറപ്പാക്കുകയുമാണ് ലക്ഷ്യം. പച്ചക്കറി കര്‍ഷകര്‍ക്ക് സംഭരണ വിലയേക്കാള്‍ 10 ശതമാനം അധിക വിലയും ഉപഭോക്താക്കള്‍ക്ക് വിപണി വിലയെക്കാള്‍ 30 ശതമാനം കുറഞ്ഞ വിലയിലും ലഭിക്കും. ജൈവ ഉല്പന്നങ്ങളുടെ സംഭരണത്തിലും വിപണനത്തിലും ആനുകൂല്യം ഉണ്ടായിരിക്കും.
