പള്ളിക്കര ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള നവീകരിച്ച പള്ളിക്കര മഠം മത്സ്യമാര്‍ക്കറ്റില്‍ വിപണനം നടത്തുന്നതിനുള്ള അവകാശം പ്രതിമാസം ജി.എസ്.ടി ഉള്‍പ്പെടെ നിശ്ചിത തുക കണക്കാക്കി മാര്‍ച്ച് 31 വരെ നല്‍കുന്നതിന് ആഗസ്റ്റ് 18ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പരസ്യ ലേലം നടത്തും. ലേലത്തിന് മുമ്പ് 5,000 രൂപ നിരതദ്രവ്യം കെട്ടി വെക്കേണ്ടതാണ്. മറ്റ് കാര്യങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പഞ്ചായത്ത് ഓഫീസില്‍ നിന്ന് നേരിട്ട് അറിയാവുന്നതാണ്. ഫോണ്‍: 0467 2272026
