സ്‌കോള്‍ കേരളയില്‍ തെരഞ്ഞെടുക്കപ്പെട്ട  ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഡി.സി.എ കോഴ്‌സിന് നാലാം ബാച്ചില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്‌കോള്‍ കേരള വെബ്‌സൈറ്റ് (ംംം.രെീഹലസലൃമഹമ.ീൃഴ) മുഖേന ജൂലൈ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായപരിധിയില്ല.

ഹയര്‍ സെക്കന്‍ഡറിക്കൊപ്പം സമാന്തരമായി പഠിക്കാവുന്ന വിധമാണ് സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്.  കോഴ്‌സ് ഫീസ് 4800 രൂപ രണ്ടു ഗഡുവായി അടയ്ക്കാം. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. വിശദാംശങ്ങള്‍ സ്‌കോള്‍ കേരള വെബ്‌സൈറ്റില്‍ ലഭ്യമാണ്. മുന്‍ ബാച്ചുകളില്‍ പഠനം പൂര്‍ത്തിയാക്കി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പുനഃപ്രവേശനത്തിനും ഇപ്പോള്‍ അപേക്ഷിക്കാം.