സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തുവൂര്‍ പഞ്ചായത്തില്‍ പടുതാകുളം മത്സ്യകൃഷി വിളവെടുപ്പ് നടത്തി. എ.പി അനില്‍ കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തുവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈദ ടീച്ചര്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.കെ സുരേന്ദ്രന്‍, ഫിഷറീസ് ഓഫീസര്‍ അബ്ദുല്‍ഖാസിം, വിവേക്, വാര്‍ഡ് അംഗം മിനി, മുന്‍ അംഗം അബ്ദുല്‍ മജീദ്, ടി.ഷരീഫ് എന്നിവര്‍ സംസാരിച്ചു.
