മടിക്കൈ ഗവ.ഐ.ടി.ഐ യില്‍ 2021-22വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വെല്‍ഡര്‍, രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്നീ എന്‍.സി.വി.ടി ട്രേഡുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. അപേക്ഷകള്‍ ഓണ്‍ലൈനായി http://itiadmissions.kerala.gov.in ലൂടെ സെപ്റ്റംബര്‍ 14 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മടിക്കൈ ഗവ.ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍:04672240282.