ഇടുക്കി : ഭാരതീയ ചികിത്സാ വകുപ്പില്‍ ഇടുക്കി ജില്ലയിലെ തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഒഴിവുള്ള (ഒഴിവ്-1) തെറാപ്പിസ്റ്റ് (വനിത) തസ്തികയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ആഫീസില്‍ സെപ്റ്റംബര്‍ 1 പകല്‍ 12 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു.

കേരള സര്‍ക്കാര്‍ അംഗീകൃത ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായിട്ടുള്ള DAME സര്‍ട്ടിഫിക്കറ്റ് ഉള്ളതുമായ വനിത ഉദ്യോഗാര്‍ത്ഥികളെ മാത്രമെ പരിഗണിക്കുകയുള്ളൂ. വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ആഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ്-19 പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിര്‍ദ്ദേശങ്ങളും നിബന്ധനകളും നിര്‍ബന്ധമായും പാലിച്ചിരിക്കണം. ഉദ്യോഗാര്‍ത്ഥി മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കുവാന്‍ പാടുള്ളൂ. കൂടെ വരുന്നവര്‍ ഓഫീസ് കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കുവാന്‍ പാടുള്ളതല്ല. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍- 04862232318