എറണാകുളം ജില്ലയിലെ പുനസംഘടിക്കപ്പെട്ട ജില്ലാ ആസൂത്രണ സമിതിയുടെ ആദ്യ യോഗം ഓൺലൈനായി ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ കളക്ടർ മെമ്പർ സെക്രട്ടറിയുമായ ജില്ലാ ആസൂത്രണസമിതിയിൽ വിവിധ തദ്ദേശസ്വയംഭരണസ്ഥാപങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 13 അംഗങ്ങളും ഒരു സർക്കാർ നോമിനിയും ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻഎന്നിവയുടെ ഓരോ പ്രതിനിധികളും ഉൾപ്പെടുന്നു. സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റു മായ ഉല്ലാസ് തോമസിന്റെ അധ്യക്ഷതയിൽ ജില്ലാ ആസൂത്രണസമിതി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ജില്ലയിലെ 10 ബ്ലോക്ക് പഞ്ചായത്തുകൾ (ആലങ്ങാട്, അങ്കമാലി , കോതമംഗലം, മുവാറ്റുപുഴ, പള്ളുരുത്തി , പാറക്കടവ്, പറവൂർ , വടവുകോട് , വാഴക്കുളം, വൈപ്പിൻ) , 30 ഗ്രാമ പഞ്ചായത്തുകൾ (ആമ്പല്ലൂർ, ആരക്കുഴ, ആയവന, ചേന്ദമംഗലം, ചേരാനല്ലൂർ, ചോറ്റാനിക്കര, എടക്കാട്ടുവയൽ, കടമക്കുടി, കടുങ്ങല്ലൂർ, കാലടി, കാഞ്ഞൂർ, കറുകുറ്റി, കരുമാല്ലൂർ, കീരംപാറ, കോട്ടപ്പടി, കുമ്പളം, കുഴുപ്പിള്ളി, മണീട്, മഞ്ഞപ്ര, മുളവുകാട്, നായരമ്പലം, നെല്ലിക്കുഴി, പൈങ്ങോട്ടൂർ, പല്ലാരിമംഗലം, പള്ളിപ്പുറം, പാറക്കടവ്, തുറവൂർ, വാളകം, വാരപ്പെട്ടി, വരാപ്പുഴ ) ,4 മുനിസിപ്പാലിറ്റികൾ (കൂത്താട്ടുകുളം, മരട്, മുവാറ്റുപുഴ, പിറവം) , കൊച്ചി കോർപറേഷൻ എന്നിവ ഉൾപ്പെടെ 45 തദ്ദേശഭരണ സ്ഥാപങ്ങളുടെ 2021-22 വർഷത്തെ പരിഷ്ക്കരിച്ച വാർഷിക പദ്ധതികൾക്ക് യോഗം അംഗീകാരം നൽകി. കൂടാതെ പി എം കെ എസ് വൈ പദ്ധതികളുടെ ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടർ സമർപ്പിച്ച പുതുക്കിയ ഡി. പി. ആറിനും യോഗം ചർച്ച ചെയ്ത് അംഗീകാരം നൽകി. യോഗത്തിൽ ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫിസർ എം. പി അനിൽകുമാർ, വിവിധ ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത്/നഗരസഭകളുടെ അദ്ധ്യക്ഷന്മാർ, സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
